ആൺ സുഹൃത്തുമായി ചേർന്ന് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ, ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കാക്കനാട് മണക്കടവ് കോച്ചേരിയിൽ സജിതയുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ ഡോക്ടർ എ.കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
2011ൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്, എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഭർത്താവായിരുന്ന കോച്ചേരി പോൾ വർഗീസ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നു എന്നാണ് ഭാര്യ സജിത ബന്ധുക്കളെ അറിയിച്ചത്.
ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തിറഞ്ഞത്. കേസിൽ പ്രതി ചേർക്കപ്പെട്ട സജിതയുടെ സുഹൃത്ത് ടിൺസനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
0 Comments