അരുവിത്തുറ കോളേജിലെ ആർട്ട് ഹൗസിൻ്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി അലീന ആകാശമിഠായി നിർവഹിച്ചു.



അരുവിത്തുറ കോളേജിലെ  ആർട്ട് ഹൗസിൻ്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി അലീന ആകാശമിഠായി നിർവഹിച്ചു.

അരുവിത്തുറ :  അരുവിത്തുറ കോളേജിൽ വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ആരംഭിച്ച അർട്സ് ഹൗസിൻ്റെ ഉദ്ഘാടനവും പെഗാസ് പേപ്പേഴ്സ് ജേണലിന്റെ പ്രകാശന കർമ്മവും കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവ് അലീന ആകാശ മിഠായി നിർവഹിച്ചു.


കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്സ് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടനത്തോട് അനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും വേദിയിൽ നടന്നു.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments