സ്വച്ഛതാ ഹി സേവ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.
പാലാ നഗരസഭയില്‍ സ്വച്ഛതാ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. ഒക്ടോബര്‍ രണ്ട് വരെ നീളുന്ന സ്വച്ഛോത്സവത്തില്‍ വിവിധ തരത്തിലുള്ള മാലിന്യ സംസ്ക്കരണ ബോധവത്കരണ പരിപാടികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളിൽ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും മാസ് ക്ലീനിംഗ് ഡ്രൈവുകള്‍ നടത്തുകയും ചെയ്തു. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും വൈദ്യപരിശോധന ക്യാമ്പും ക്രമീകരിച്ചിരുന്നു.
പാലാ കുരിശുപള്ളിക്കവലയില്‍ നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലിയില്‍ ഗവ. എം.ജി ഹയര്‍ സെക്കണ്ടറി സ്‌കൂ ള്‍, സെന്റ് മേരീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് വോളണ്ടിയര്‍മാർ, ആശ പ്രവര്‍ത്തകർ, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബ്രശീ പ്രവര്‍ത്തകർ, ആരോഗ്യ പ്രവര്‍ത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ ചെയര്‍മാൻ തോമസ് പീറ്റര്‍ മുഖ്യ ശുചിത്വ സന്ദേശം നല്കി.
ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍ സ്വാഗതവും, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ സാവിയോ കാവുകാട്ട് നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ ലിസിക്കുട്ടി മാത്യു, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, നീന ജോര്‍ജ്ജ് ചെറുവള്ളില്‍, ആനി ബിജോയി, ഷാജു വി. തുരുത്തന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് സി.ജി., ഉമേഷിത പി.ജി. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത് ആര്‍. ചന്ദ്രൻ, സോണി ബാബു സി, സോണിമോള്‍ ഇ.പി., മഞ്ജു മോഹന്‍, മഞ്ജുത മോഹന്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്‌സൺ ഡോ: ഗീതാദേവി ടി.വി., കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയര്‍ ശ്രുതി എസ്. നായര്‍, ഗവ. ജനറല്‍ ഹോസ്പിറ്റല്‍ പി.ആര്‍.ഒ. രേഷ്മ സുരേഷ്, കുഞ്ഞബ്ദുള്ള എ. തുടങ്ങിയവര്‍ നേതൃത്വം നല്കി.
കേരള സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാര്‍ത്ഥികളിൽ മാലിന്യ സംസ്ക്കരണ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ലക്‌ഷ്യം വച്ച് ഉടന്‍ തന്നെ പ്രത്യേക കാമ്പയിന്‍ ആവിഷ്കരിക്കുമെന്നും നഗരസഭാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം അറിയിച്ചു.






0 Comments