കൊല്ലപ്പള്ളിയിൽ ലയൺസ് ക്ലബിൻ്റെ മെഗാ മെഡിക്കൽ ക്യാമ്പ്- 2 ന്


കൊല്ലപ്പള്ളിയിൽ ലയൺസ് ക്ലബിൻ്റെ മെഗാ മെഡിക്കൽ ക്യാമ്പ്-   2 ന്

ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഐ മൈക്രോ സർജറി ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ഒക്ടോബർ  2 ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കൊല്ലപ്പള്ളി ലയൺസ് ക്ലബ് ഹാളിൽ നടക്കും.

രാവിലെ  9 ന് ക്ലബ് പ്രസിഡൻ്റ് ലോയിറ്റ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 


പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ബാലകൃഷ്ണൻ, ഡിസ്ട്രിക് പ്രോജക്ട് കോ ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, ബിന്നി ചോക്കാട്ട്, ബി.ഹരിദാസ്, നിക്സൺ കെ. അറക്കൽ, ജോഷി കുമാരൻ തുടങ്ങിയവർ പ്രസംഗക്കും. 


ഡോ. സാം മാത്യു ഡയബറ്റിക് ക്ലാസ് നയിക്കും. പ്രമേഹ ബോധവത്ക്കരണ സെമിനാറും രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ എക്സിക്യൂട്ടീവ് ചെക്കപ്പും നടത്തും. 


പാലാ ബി.ആർ.സിയുമായി ചേർന്ന് സ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശോധന വിഭാഗവും കണ്ണട ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യമായി നല്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. നേത്രചികിത്സ ക്യാമ്പിൽ നിർധനരായ 50 പേർക്ക് കണ്ണട സൗജന്യമായി നല്കും. 


ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ളവർക്ക് ഓപ്പറേഷൻ സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി റോയി താന്നിക്കാമറ്റത്തിൽ അറിയിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശോധനക്ക് മുൻഗണനയുണ്ടാവും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments