ദിലീപ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.... പൊന്നുംകുടം വഴിപാടായി സമര്‍പ്പിച്ചു.


 നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു. 

 ദിലീപ് സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ദിലീപ് നായകനായ ചിത്രം പ്രിന്‍സ് ആന്റ് ഫാമിലിയുടെ റിലീസിന് മുമ്പാണ് അവസാനമായി ഇവിടെ ദര്‍ശനത്തിന് എത്തിയത്. വിശേഷ ദിവസങ്ങളിലെല്ലാം ഈ ക്ഷേത്രത്തില്‍ നടന്‍ ദര്‍ശനത്തിനെത്താറുണ്ട്. ആ സമയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാടായിക്കുന്ന് എന്നിവടങ്ങളിലും ദര്‍ശനം പതിവാണ്. 


 കേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് എട്ടാം പ്രതിയായിരുന്നു. എന്നാല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് വിചാരണക്കോടതിയുടെ കണ്ടെത്തല്‍. എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി കേസില്‍ വിധി പറഞ്ഞത്. 1 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷവും ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ കോടതി വെറുതെ വിടുകയുമായിരുന്നു. 


 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു. കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ നേതാക്കള്‍ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാന്‍ എത്താറുണ്ട്.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments