രാജ്യത്തെ മാധ്യമ പ്രവർത്തകർ വലിയ വെല്ലുവിളികൾ നേരിടുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽഎ. കെഎൻ ഇ എഫ് സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ചുള്ള മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാർത്താ ശേഖരണത്തിനിടയിൽ ആക്രമണത്തിനരയാകുന്നവരുടെ എണ്ണം രാജ്യത്ത്കൂ ടിവരികയാണ്. സോഷ്യൽ മീഡിയകൾ വഴിയുള്ള വാർത്തകളുടെ വിശ്വാസ്യത ആശങ്കയുണർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മാധ്യമങ്ങളും മാറുന്ന കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, ദീപിക ഡപ്യൂട്ടി എഡിറ്റർ എസ്. ജയകൃഷ്ണൻ, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ മധു നീലകണ്ഠൻ, കേരള കൗമുദി ന്യൂസ് എഡിറ്റർ വി. ജയകുമാർ, ജന്മഭൂമി ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാർ, മാധ്യമം ജോയിൻ്റ് എഡിറ്റർ പി.ഐ. നൗഷാദ്, ജനയുഗം ബ്യൂറോ ചീഫ് സരിതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെഎൻഇഎഫ് സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ സ്വാഗതവും ജനറൽ സെക്രട്ടി ജയിസൺ മാത്യു നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചിന് കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വിളംബര യാത്ര ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. ആറിന് തിരുനക്കരയിൽ നടക്കുന്ന ട്രേഡ് യൂണിയൻ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെഎൻഇഎഫ് സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ, ബിഎംഎസ് സെൻട്രൽ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ബാങ്ക് എംപ്ലോയീസ് ഫെഡറഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് എൻ. സനിൽ ബാബു, ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് എന്നിവർ പ്രസംഗിക്കും. ജനറൽ സെക്രട്ടറി ജയിസൺ മാത്യു സ്വാഗതവും ജനറൽ കൺവീനർ ജയകുമാർ തിരുനക്കര നന്ദിയും പറയും
0 Comments