ശബരിമല സ്വർണ്ണപാളി കേസിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി.
സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു.
നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു. തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു.
2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു.
അത് എങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണം അല്ലെയെന്നും കോടതി ചോദിച്ചു. സ്വർണ്ണപാളി കേസിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
0 Comments