മീനച്ചിലാറ്റിലെ മുരിക്കുമ്പുഴ തൈങ്ങന്നൂർ കടവിൽ എത്തിയത് അഞ്ചംഗ യുവ സുഹൃത്ത് സംഘം.... ഇതിൽ 2 പേർ കുളിക്കാനിറങ്ങി...... രണ്ട് പേരും ഒഴുക്കിൽപ്പെട്ടു ....... കൂടെയുള്ള സുഹൃത്തുക്കൾക്കും രക്ഷിക്കാനായില്ല


Yes Vartha Follow up 2

മീനച്ചിലാറ്റിലെ മുരിക്കുമ്പുഴ തൈങ്ങന്നൂർ  കടവിൽ എത്തിയത് അഞ്ചംഗ യുവ സുഹൃത്ത് സംഘം.... ഇതിൽ  2 പേർ  കുളിക്കാനിറങ്ങി...... രണ്ട് പേരും ഒഴുക്കിൽപ്പെട്ടു ....... കൂടെയുള്ള സുഹൃത്തുക്കൾക്കും രക്ഷിക്കാനായില്ല 


കാഞ്ഞിരമറ്റം കണ്ടത്തിന്‍കരയില്‍ സാബുവിന്റെ മകന്‍ ജിസ് സാബു(31), കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബാബുവിന്റെ മകന്‍  ബിബിന്‍ ബാബു (30) എന്നിവരാണ് മരിച്ചതെന്ന് "യെസ് വാർത്ത " നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പാലായിലെ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 

പാലാ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ ഇന്ന്  ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്.  സംഘത്തിലെ ബിബിനും ജിസുമാണ്  കുളിക്കാനിറങ്ങിയത്.

മുങ്ങിത്താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈ വഴുതി മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുവരുത്തിയെങ്കിലും രക്ഷപെടുത്താനായില്ല. പാലാ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ്  സംഘം എത്തി യുവാക്കളെ കരയ്ക്കെത്തിച്ച് കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും അപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയില്‍.
ബിബിന്റെ അമ്മ. ബിന്ദു .സഹോദരന്‍: ബിനീഷ് (ബോബന്‍).

ജിസിന്റെ അമ്മ അജി. സഹോദരി.ജീന










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments