വായനശാലകൾ നാട്ടുമ്പുറങ്ങളിലെ അനൗദ്യോഗിക സർവ്വ കാലശാലകളാണെന്ന് മന്ത്രി: വി.എൻ.. വാസവൻ.
വായനശാല നാട്ടുമ്പുറങ്ങളിലെ അനൗദ്യോഗിക സർവ്വകലാശാലകളാണെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പ്ലാറ്റിനം ജൂബിലിയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമാരനാശാൻ മുതൽ പുതു തലമുറയിലെ മുരുകൻ കാട്ടക്കട വരെയുള്ള കവിതകൾ മന്ത്രിവേദിയിൽ ആലപിച്ചു. മുതിർന്നവരും . വിദ്യാർത്ഥികളുമെല്ലാം വായനശാലകൾ ഉപയോഗിക്കണം.
ശാസ്ത്ര ലോകം കുതിച്ചു പായുന്ന ഈ കാലഘട്ടത്തിൽ എല്ലാ പുസ്തകങ്ങളും തന്നെ ഡിജിറ്റലൈസേഷൻ ആയിട്ടുണ്ട്. വിദ്യാർത്ഥികൾ പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പാലാ എംഎൽ.എ മാണി. സി. കാപ്പൻ അധ്യക്ഷനായിരുന്നു.. ഫോട്ടോ അനാച്ഛാദനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയിയും. ഓഡിറ്റോറിയം ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ജെസ്സി ഷാജനും,ആദ്യകാല പ്രവർത്തകരെ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ടും ആദരിച്ചു.
ലൈബ്രേറിയന്മാരെ എലിക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഷാജി ആദരിച്ചു.പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്,എം.ആർ.സരീഷ് കുമാർ , സിനിമോൾ കാക്കശ്ശേരിൽ, ജില്ല ലൈബ്രറി സെക്രട്ടറി ബി.ഹരികൃഷ്ണൻ ,പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് രാജീവ് എസ്., സ്മിത ആർ നായർ , ദേശീയ വായനശാല പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള സ്വാഗതവും സെക്രട്ടറി പി.എസ്.രാജീവ് നന്ദിയും പറഞ്ഞു.



0 Comments