ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കോണ്‍ക്രീറ്റിംഗ് നടത്തുന്ന കൊഴുവനാല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാലപ്പുഴക്കുന്ന്-അമ്പഴത്തിനാല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യു തോമസ് എഴുത്തുപള്ളില്‍, ആനീസ് കുര്യന്‍ ചൂരനോലില്‍, സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍ ടി.സി. ശ്രീകുമാര്‍ തെക്കേടത്ത്,
എ.ജെ. തോമസ് അമ്പഴത്തിനാല്‍, ജോയി മാടയാങ്കല്‍, തോമസുകുട്ടി മേക്കാട്ടുകുന്നേല്‍, ജോര്‍ജ് പഴനിലത്ത്, ജോജി കുരീക്കാട്ടുകുന്നേല്‍, ടോമിച്ചന്‍ മറ്റത്തില്‍, ദിവാകരപിള്ള ചെറുവള്ളികുളം, ബിനു പീടികയില്‍, ബിബിന്‍ പാറേപ്ലാക്കല്‍, ഷിബു കുളിരുപ്ലാക്കല്‍, ഗോപി പഴനിലം എന്നിവര്‍ പ്രസംഗിച്ചു.



0 Comments