പാലാ മുത്തോലിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് അപകടം.
അനിൽ ജെ തയ്യിൽ
മുത്തോലി ജംഗ്ഷനിലെ ഡിവൈഡറുകളും വെയ്റ്റിംഗ് ഷെഡും ഇടിച്ച് തകർത്ത് സമീപത്തുണ്ടായിരുന്ന വാഹന ഷോറൂമിൽ ഇരുചക്ര വാഹനങ്ങൾ ഇറക്കി കൊണ്ടിരുന്ന ലോറിയിലുമിടിച്ചാണ് കണ്ടെയ്നർ ലോറി നിന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
കണ്ടെയ്നർ ലോറിയുടെ സേഫ്റ്റിലോക്ക് കൃത്യമായി ഉപയോഗിക്കാതിരുന്നതിനാൽ കണ്ടെയ്നർ വേറിട്ട് നിൽക്കുകയാണ്. ഭാഗ്യവശാൽ കണ്ടെയ്നർ കൊളുത്തിൽ നിന്നും വിട്ടു പോകാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.




0 Comments