കൊച്ചുമകന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മുത്തച്ഛനും മരിച്ചു
ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു.
മലപ്പുറം പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരിച്ചത്.
വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ പുറത്തൂർ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു മുഹമ്മദ് അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
അപകടവാർത്തയറിഞ്ഞ് കുഴഞ്ഞു വീണ ഹനീഫയെ ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡൻ്റാന്റായി സേവനമനുഷ്ഠിച്ചയാളാണ് ഹനീഫ.


0 Comments