അയ്മനത്ത് യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു.....മരിച്ചത് പുനലൂർ സ്വദേശിയായ യുവാവ്



കോട്ടയം അയ്മനം ചാമത്തറയിൽ മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുനലൂർ സ്വദേശിയായ ഷാഹുദീനാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുനലൂർ സ്വദേശി പ്രിൻസ് ജോർജിനെ (24) നാട്ടുകാർ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡിൽ ചാമത്തറ ഭാഗത്ത് ഷാപ്പ് കടവിൽ മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ ഇറങ്ങിയതായിരുന്നു ഇരുവരും.


 ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. വെള്ളത്തിൽ ഇറങ്ങിയതോടെ മുങ്ങിപ്പോയ ഇരുവരും കൈകാലിട്ടടിക്കുന്നത് കണ്ട് നാട്ടുകാർ ചെങ്ങാടം ഇട്ടു നൽകി. ഇതിൽ പിടിച്ചു കയറിയാണ് പ്രിൻസ് ജോർജ് രക്ഷപെട്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘത്തിലെ സ്‌കൂബാ ഡൈവർ അഖിൽ എസ്.കൃഷ്ണൻ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങി. സ്‌കൂബാ ഡൈവറായ അഖിൽ ഒരു മണിക്കൂറോളം വെള്ളത്തിൽ തിരച്ചിൽ നടത്തിയ ശേഷമാണ് മരിച്ച ഷാഹുദീന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments