തോല്‍വിക്കു കാരണം പിണറായി വിജയന്‍.....തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം.


 തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം പിണറായി വിജയന്‍, ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ടു പോയാല്‍ കനത്ത തിരിച്ചടി ഉണ്ടാകും. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം.  പിണറായി തന്നെ നയിച്ചു മുന്നോട്ടു പോയാല്‍ ബംഗാളിനു സമാനമായ അവസ്ഥയിലേക്കു കേരളവും പോകും. ഇടത് മുന്നണിയിലെ മറ്റു പാര്‍ട്ടികളെയും ഇതു ബാധിക്കും. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതെന്നും ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് എത്തിയ ശേഷം ആദ്യമായാണു കേരളാ കോണ്‍ഗ്രസില്‍ ഇത്രയും ശക്തമായ വികാരം ഉണ്ടാകുന്നത്. 


ഇക്കുറി കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച 12 സീറ്റില്‍ പന്ത്രണ്ടിടത്തും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.  പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളില്‍ സിപിഎം അണികളുടെ വോട്ടുകള്‍ കൃത്യമായി മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നും മറിച്ച വോട്ടുകള്‍ മറ്റ് കക്ഷികളിലേക്ക് പോയെന്നും യോഗം വിലയിരുത്തി. ഇടതുമുന്നണിയിലെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്തുന്ന തരത്തിലുള്ള നീക്കങ്ങളാണ് സിപിഎം പ്രാദേശിക അണികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നു നേതാക്കള്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായതു വരും ദിവസങ്ങളില്‍ ഗൗരവമായി പരിശോധിക്കണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു. സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വീഴ്ച വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കും. വോട്ടുകള്‍ ഏകോപിപ്പിക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പരാജയപ്പെട്ടുവെന്നും, മുന്നണി സംവിധാനത്തെ ഇതു ദോഷകരമായി ബാധിച്ചുവെന്നുമാണു കേരള കോണ്‍ഗ്രസ് (എം) നേതാക്കളുടെ പക്ഷം. ഈ വിഷയം ഇടതുമുന്നണിയുടെ സംസ്ഥാന തലത്തിലുള്ള യോഗങ്ങളില്‍ ഗൗരവമായി ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് (എം) ലക്ഷ്യമിടുന്നത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments