ഐശ്വര്യ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്‌കാരം
ഷിബു തെക്കേമറ്റത്തിന്
മേവട ഐശ്വര്യ പുരുഷ അയൽകൂട്ടത്തിൻ്റെ ആയിരത്തിഒരുന്നൂറ്റിയൊന്നാം സമ്മേളനവും അയൽകൂട്ടം ഏർപ്പെടുത്തിയിരിക്കുന്ന ഐശ്വര്യ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്കാര സമർപ്പണവും മെയ് 10 ഞായർ വൈകുന്നേരം 6.30 ന് നടക്കുന്നു.
രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനായ ഷിബു തെക്കേമറ്റത്തിനാണ് പ്രഥമ ഐശ്വര്യ കർമ്മ ശ്രേഷ്ഠ പുരസ്കാരം നല്കുന്നത്.
മംഗലശ്ശേരി അങ്കണത്തിൽ പ്രസിഡൻ്റ് വി റ്റി ജോസിൻ്റെ അദ്ധ്യക്ഷതയിൽ അയൽക്കൂട്ടത്തിൻ്റെ ആയിരത്തിയൊരുന്നൂറ്റിയൊന്നാം (1101) സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കിൾരാജ് നിർവ്വഹിക്കും. സമ്മേളനത്തിൽ പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത് ജനമൈത്രി പോലീസും പൊതുജനങ്ങളും എന്ന വിഷയത്തെപറ്റി ക്ലാസ്സ് നയിക്കും. എം റ്റി സ്‌ക്കറിയ, ജോണി തോമസ്, ആർ വേണുഗോപാൽ, ജിനോ സ്‌കറിയ, കെ ബി അജേഷ്. എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യും.



0 Comments