ഭരണങ്ങാനത്തെ ആദ്യത്തെ വനിത ഫിറ്റ്നസ് സെൻറർ നിർമ്മാണം ആരംഭിച്ചു.


ഭരണങ്ങാനത്തെ ആദ്യത്തെ വനിത ഫിറ്റ്നസ് സെൻറർ നിർമ്മാണം ആരംഭിച്ചു. 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വനിതാ ഫിറ്റ്നസ് സെൻറർ പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിൽനിർമ്മാണം ആരംഭിച്ചു. 


വനിതകൾക്ക് മാത്രമുള്ള പഞ്ചായത്തിലെ ആദ്യത്തെ ഫിറ്റ്നസ് സെൻറർ ആണിത് . പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ .പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു .


 പഞ്ചായത്ത് മെമ്പർമാരായ അനുമോൾ മാത്യു, ലിൻസി സണ്ണി, ജോസുകുട്ടി അമ്പലമറ്റം, വിനോദ് വേദനാനി, സുധാ ഷാജി, സി.ഡി.എസ്.ചെയർ പേഴ്സൺ സിന്ധു പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments