നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി.... ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.


നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. 

പൊലിസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് വിവരം. പുലിയെ കണ്ട പൊലീസുകാരൻ വെടിയുതിർത്തു. അപ്രതിക്ഷിതമായി പുലിയെ കണ്ടപ്പോൾ ഭയന്ന് മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് പുലി തിരിഞ്ഞോടി കാട്ടിലേക്ക് കയറി. 


 സംഭവസ്ഥലത്തിന് സമീപത്തുനിന്ന് മുള്ളൻപന്നിയെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി പരിശോധന തുടങ്ങി പുലിയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments