യുവജാഗരൺ കലാജാഥയ്ക്ക് അരുവിത്തുറ കോളേജിൽ സ്വീകരണം.
നാഷണൽ സർവീസ് സ്കീമിന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കെഎസ്ആർടിസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജാഗരൺ കലാജാഥയ്ക്കും എയ്ഡ്സ് ബോധ വത്ക്കരണ കാക്കാരശ്ശി നാടകത്തിനും അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ സ്വീകരണം നൽകി. സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെയും എയ്ഡ്സ് ബോധവൽക്കരണത്തിന്റെയും ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
ബോധവൽക്കരണ പരിപാടി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.
വോളൻ്റിയർ സെക്രട്ടറിമാരായ നിർമ്മൽ പ്രകാശ്, ഏയ്ഞ്ചൽ മരിയ ജോസ്, അബിനേഷ് രാജേഷ്, ജ്വാല അന്നാ ജോർജ് എന്നിവർ നേതൃത്വം നൽകി. എയ്ഡ്സ് രോഗത്തിൻറെ കാരണങ്ങൾ,രോഗാവസ്ഥ,മുൻകരുതലുകൾ ചികിത്സ തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്ന കാക്കാശ്ശേരി നാടകം വിദ്യാർത്ഥികൾക്കിടയിൽ പുതിയ അനുഭവമായി
0 Comments