ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോസഞ്ചാരികളുടെ തിരക്കേറി.



ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോസഞ്ചാരികളുടെ തിരക്കേറി.

 കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ 4123 മുതിര്‍ന്നവരും 647 കുട്ടികളും ഉള്‍പ്പെടെ 4770 പേര്‍ അണക്കെട്ട് സന്ദര്‍ശിച്ചു.മുതിര്‍ന്നവര്‍ക്ക് 150 രൂപയും പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നൂറ് രൂപയുമാണ് പ്രവേശന ഫീസ്. ഡാമുകള്‍ക്ക് മുകളിലൂടെ കാല്‍ നടയാത്ര അനുവദിക്കില്ല .ഒരു സമയം പന്ത്രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗിക്കാര്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.


ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം കൗണ്ടറിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേണം സന്ദര്‍ശകര്‍ ടിക്കറ്റുകള്‍ ഉറപ്പ് വരുത്താന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് സമ്പ്രദായം മാത്രമാണ് നിലവിലുള്ളത്. അണക്കെട്ട് സന്ദര്‍ശിക്കാന്‍ രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. പ്രവേശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാല്‍ അണക്കെട്ട് കാണാനാകാതെ നിരാശരായി മടങ്ങുന്നവരും നിരവധിയാണ്.


 സുരക്ഷാ .കാരണങ്ങളാല്‍ ആറ് മാസമായി ഇവിടെ സന്ദര്‍ശനമില്ലായിരുന്നു. അണക്കെട്ടില്‍ സന്ദര്‍ശനം അനുവദിച്ചതോടെ ജില്ലാ ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്തും ഉണര്‍വുണ്ടായി. സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് ഓണം പ്രമാണിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments