കേരള കോൺഗ്രസ് എം സംസ്കാരവേദി പ്രൊഫ ജോസ് പാറക്കടവിലിനെ ആദരിച്ചു



കേരള കോൺഗ്രസ് എം സംസ്കാരവേദി പ്രൊഫ ജോസ് പാറക്കടവിലിനെ ആദരിച്ചു 

  ദേശീയ അധ്യാപക ദിനത്തിൽ കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ അധ്യാപകനും തുരുത്തിക്കാട് ബി എ എം കോളജ് മുൻ പ്രിൻസിപ്പലും ആയ പ്രൊഫ:ഡോ:ജോസ് പാറക്കടവിലിനെ ആദരിച്ചു 

കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഡോ അലക്സ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ശ്രീ സജി അലക്സ് സംസ്കാവേദിയുടെ അധ്യാപിക ദിനാചരണത്തിൻ്റെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയും പ്രൊഫ:ഡോ:ജോസ് പാറക്കടവിലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു .



 ഡോ ജോസ് പാറക്കടവിലിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കെ തന്നെ തന്റെ ശ്രദ്ധിയിൽ പെട്ടിരുന്നു എന്നും അദ്ദേഹത്തിൻ്റെ പ്രവർത്തന മാതൃക പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുനാനതിൽ തന്നെയും സ്വാധീനിച്ചിട്ടണ്ടെന്നും ശ്രീ സജി അലക്സ് പ്രസ്താവിച്ചു.ആളുകൾ സ്വയം മാർക്കറ്റ് ചെയ്യപ്പെടുന്ന ലോക ക്രമത്തിൽ അതിന് തുനിയാതെ ഇന്നും  സ്വതസിദ്ധമായ ശൈലിയിൽ പൊതുപ്രവർത്തനം തുടരുന്ന ഡോ ജോസ് പാറക്കടവിൽ സമൂഹത്തിനാകെ മാതൃകയാണെന്നും അത്തരത്തിൽ സെൽഫ് പ്രമോഷൻ നടത്താത്തതുകൊണ്ടാകാം ജോസ് പാറക്കടവിൽ സാറിന് അർഹതക്കനുസരിച്ചുള്ള അംഗീകാരങ്ങൾ ലഭിക്കാതെ പോയതെന്നും സജി അലക്സ് സൂചിപ്പിക്കുകയുണ്ടായി.


സംസ്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി, മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുവാനും അവർക്ക് അവസരങ്ങൾ നല്കി നേതൃത്വനിരയിലേക്ക് മറ്റുള്ളവരെ കൈപിടിച്ചാനിയിക്കാനും ഡോ: ജോസ് പാറക്കടവിൽ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് അഡ്വ മനോജ് മാത്യു തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു

കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ഷെറി കച്ചിറയ്ക്കൽ, ജില്ല വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, വേൾഡ് വിഷൻ മുൻ ഡയറക്ടർ അഡ്വ റെനി കെ ജേക്കബ്, തെള്ളിയൂർ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡൻ്റ് തോമസ് ഏബ്രഹാം, സംസ്കാരവേദി ജില്ല ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ,കെ സി ഈപ്പൻ ജോയിച്ചൻ,ലൂക്കാച്ചായൻ അന്ബോറ്റി, സജി,ഷിബു മരുതൂർ,മുതലായവർ പ്രസംഗിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments