നാടിന്റെ ‘ജനകീയന്‍’ ബസ് വെള്ളിയാഴ്ച മുതല്‍ വീണ്ടും ഓടും.
ഒന്നരപ്പതിറ്റാണ്ട് മുമ്പ് നാട്ടുകാര്‍ ഷെയറിട്ട് വാങ്ങിയ ബസിന്റെ സര്‍വീസ് ഓഗസ്റ്റ് രണ്ടിനാണ് നിര്‍ത്തിയത്. കോവിഡിന് ശേഷം യാത്രക്കാര്‍ കുറഞ്ഞതും ബസ് പണിതിറക്കാന്‍ പണമില്ലാത്തതുമായിരുന്നു പ്രധാന കാരണം. കടനാട് സഹകരണബാങ്കില്‍ നിക്ഷേപിച്ച പണവും തിരിച്ചു കിട്ടിയില്ല. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സര്‍വീസ് നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ലാതായി. കരിങ്കുന്നം- നീലൂര്‍ റൂട്ടിലോടുന്ന ഒരേയൊരു ബസാണ് ഇത്. 2008 മാര്‍ച്ച് 17-ന് ബസ് കരിങ്കുന്നത്തുനിന്ന് നീലൂരിലേക്ക് ഓടിത്തുടങ്ങി. പുതുതായി 50 പേരാണ് ഷെയറെടുത്തത്.
0 Comments