പ്ലാസ്റ്റിക് അവബോധ കവിതാ രചനയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ ജേതാവ്
പ്ലാസ്റ്റിക് അവബോധ കവിതാ രചനാ മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ കോട്ടയം ജില്ലയിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാതൃഭൂമി സീഡ് ആണ് ഫൈവ്സ്റ്റാർ മത്സരങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കവിതാ രചനാ മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മനുഷ്യനെയും മൃഗങ്ങളെയും സസ്യങ്ങളെയും എന്തിന് പ്രകൃതിയെത്തന്നെ പ്ലാസ്റ്റിക് എപ്രകാരം മലീമസമാക്കുന്നു; വിനാശകരമാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന കവിതയാണ് അൻലിയയെ സമ്മാനാർഹ ആക്കിയത്.
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആൻലിയ ആൻ്റോക്ക് സീഡ് ജില്ലാ കോർഡിനേറ്റർ
ആകാശ് കെ ശിവദാസ് പ്രശംസാപത്രവും സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് ഉപഹാരവും സീഡ് സ്കൂൾ കോർഡിനേറ്റർ
റോസ്മിൻ മരിയ ജോസ് മെഡലും സമ്മാനിച്ചു. സീഡ് കോർഡിനേറ്റർ മനു കെ ജോസ്, പ്രോഗ്രാം കൺവീനർ ജോസഫ് കെ വി എന്നിവർ പ്രസംഗിച്ചു.
0 Comments