ചട്ടുകം വെച്ച് പൊള്ളിച്ചു...തല ഭിത്തിയിൽ ഇടിപ്പിച്ചു... പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛൻ്റെ ക്രൂരത


 പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛൻ്റെ ക്രൂരത . കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.  

 കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിൽ, കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറുന്ന കാര്യം CWC പരിഗണിക്കുന്നുണ്ട്. പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments