വിഷൻ 2031; സഹകരണ വകുപ്പ് സെമിനാർ ചൊവ്വാഴ്ച ഏറ്റുമാനൂരിൽ....മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും


വിഷൻ 2031;  സഹകരണ വകുപ്പ് സെമിനാർ ചൊവ്വാഴ്ച ഏറ്റുമാനൂരിൽ....മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ സഹകരണ മേഖലയിൽ 2031ഓടെ സംവഭിക്കേണ്ട ക്രിയാത്മക മാറ്റങ്ങള്‍ സംബന്ധിച്ച  ആശയസമാഹരണത്തിനായി സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031' ഏകദിന സെമിനാർ  ഒക്ടോബർ 28 ( ചൊവ്വാഴ്ച) ഏറ്റുമാനൂരിൽ നടക്കും.

ഏറ്റുമാനൂർ ഗ്രാന്‍റ് അരീന കൺവെൻഷൻ സെന്‍ററിൽ  രാവിലെ 9.30 ന്  സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ പത്തു വർഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ  സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ അവതരിപ്പിക്കും.

 

സഹകരണ  മേഖലയിൽ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തൽ, പൊതുജനാരോഗ്യം,  വിനോദസഞ്ചാരം,  ഊർജ്ജം, വിദ്യാഭ്യാസം , കൃഷി, പ്രവാസി ക്ഷേമം,  ആധുനികവത്കരണം തുടങ്ങിയ മേഖലകളില്‍ സഹകരണ വകുപ്പിന്‍റെ പ്രവര്‍ത്തനവും പങ്കാളിത്തവും ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്യും.  

എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, സി.കെ.ആശ, ചാണ്ടി ഉമ്മൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത്ബാബു, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് പടികര, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments