കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 

കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും തൂങ്ങി മരിച്ച നിലയില്‍. മൃതദേഹങ്ങള്‍ കണ്ടത് രണ്ട് മുറികളിലായി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.

 കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മനോലിമാക്കലില്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടിലെ രണ്ട് മുറികളിലായി തങ്കച്ചനെയും അഖിലിനെയും തുങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതകളില്ലന്നാണു പൊലീസ് അറിയിച്ചത്. 

                     


 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments