ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് (70) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
സംസ്കാരം ശനിയാഴ്ച്ച 2:30 ന് വണ്ടന്മേട് സെന്റ്. ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും
പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി.ടി ജോസിനെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഏലക്ക വിദേശത്തേക്ക് കയറ്റുമതി ചെയ്തതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരവധി തവണ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കയറ്റുമതി,ഏലക്ക ലേല കേന്ദ്രം,പ്ലാന്റേഷൻ, പാലാട്ട് ബ്രാൻഡ് ഉല്പന്നങ്ങൾ, റിസോർട്ട് തുടങ്ങി നിരവധി സംരംഭങ്ങൾ മാസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.
സാമൂഹ്യ സേവന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപത ഫസ്റ്റ്റൽ കൗൺസിൽ അംഗം, സഹയാദ്രരിേ കോർപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം, സ്പൈസസ് പ്ലാന്റേഴ്സ് ഫെഡറേഷൻ അഡ്‌വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരുന്നു. മുൻ സ്‌പൈസസ് ബോർഡ് അംഗം കൂടി ആയിരുന്നു അദ്ദേഹം.
പുതുപ്പറമ്പിൽ കുടുംബാംഗമായ ആൻസി ജോസാണ് ഭാര്യ. മക്കൾ ആൻജോ ജോസ്, അഞ്ജു ടോംസൺ . മരുമക്കൾ എലിസബത്ത്, ട്രീസ, ടോംസൺ സിറിൽ . കൊച്ചുമക്കൾ ജോവാൻ, സ്റ്റീവ്, ടിയാന, ഇവ, മിയ.





0 Comments