പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്. നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി . പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ പൊലീസ് കണ്ടെത്തി.
തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെയാണ് ആക്രമണം ഉണ്ടായത്.
ഉടൻതന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഭർത്താവിന്റെ സുഹൃത്താണ് യുവതിയുടെ കാമുകൻ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.




0 Comments