കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന യാത്രക്കിടെ 34കാരന് ഹൃദയാഘാതം ....രക്ഷകരായി മലയാളി നഴ്സുമാർ

 യുഎഇയിലേക്കുള്ള വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ തൃശൂർ സ്വദേശിക്ക് രക്ഷകരായി മലയാളി നഴ്സുമാർ. അബുദാബിയിലേക്കുള്ള യാത്രക്കിടെയാണ് 34കാരന് ഹൃദയാഘാതമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസൺ (29) എന്നിവരാണ് സിപിആർ ഉൾപ്പടെ നൽകി യാത്രക്കാരൻറെ ജീവൻ രക്ഷിച്ചത്. 

അഭിജിത്തിനും അജീഷിനുമൊപ്പം അതേ വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും തക്കസമയത്ത് ഇടപെട്ട് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ 3L128 വിമാനത്തിൽ വെച്ചാണ് തൃശൂർ സ്വദേശിക്ക് ഹൃദയാഘാതമുണ്ടായത്.  

 യുഎഇയിലെ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നഴ്സായി ജോലിയിൽ ചേരാനുള്ള യാത്രയിലായിരുന്നു രണ്ടു നഴ്സുമാരും. വിമാനം പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ, അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കവെ, അടുത്തിരുന്ന തൃശൂർ സ്വദേശിയായ യാത്രക്കാരൻ അബോധാവസ്ഥയിലേക്ക് വീഴുന്നത് അഭിജിത്ത് ശ്രദ്ധിച്ചു. 

‘ഞാൻ അദ്ദേഹത്തിൻ്റെ പൾസ് പരിശോധിച്ചു, പക്ഷേ പൾസ് ഇല്ലായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഉടൻ തന്നെ സിപിആർ നൽകാൻ തുടങ്ങി, ഒപ്പം ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു’- അഭിജിത്ത് പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments