ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ കിരാതി-കിരാത കളമെഴുതി..... വിശേഷാൽ പൂജയും പാട്ടും പുണ്യ ദർശനവും ഇന്ന് വൈകിട്ട് 6.30 ന് ..... സർവ്വൈശ്വര്യത്തിനും സർവ്വ ദുരിത ദോഷ ശാന്തിയ്ക്കും കളം കൊണ്ടു തൊഴീൽ അതിവിശിഷ്ടം


ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര  ക്ഷേത്രത്തില്‍ കിരാതി-കിരാത കളമെഴുതി..... വിശേഷാൽ പൂജയും പാട്ടും പുണ്യ ദർശനവും ഇന്ന് വൈകിട്ട് 6.30 ന് ..... സർവ്വൈശ്വര്യത്തിനും സർവ്വ ദുരിത ദോഷ ശാന്തിയ്ക്കും കളം കൊണ്ടു തൊഴീൽ അതിവിശിഷ്ടം  

 സ്വന്തം ലേഖകൻ 

ദീപാവലി നാളില്‍ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി കിരാതി-കിരാത രൂപങ്ങളുടെ കളം എഴുതി. ഇതോടൊപ്പം കളമെഴുത്തുപാട്ടും നടത്തും. 

അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായാണ് ഇന്ന് രാവിലെ കുറിച്ചിത്താനം വിജയൻ മാരാരും സംഘവും   കളമെഴുതിയത്. 
കിരാതി-കിരാത രൂപങ്ങളുടെ കളം സാധാരണ ക്ഷേത്രങ്ങളില്‍ പതിവില്ല. കാവിന്‍പുറം ക്ഷേത്രത്തില്‍ ഇതാദ്യമായാണ് ഇത്തരം കളമെഴുതുന്നത്.  

ഇന്ന് വൈകിട്ട് 6.30 ന് കളത്തില്‍ ത്രികാലപൂജയുടെ അവസാനം ദീപാരാധനയ്ക്ക് ശേഷം കളംതൊഴിലൂം കളംമായ്ക്കലും നടത്തും. 

വൈകിട്ട് 7 നാണ്  പ്രധാന ദര്‍ശന സമയം. പൗരാണിക ധൂളീരൂപാരാധനയുടെ തുടര്‍ച്ചയായി നടത്തുന്ന കളമെഴുത്തും പാട്ടും ഓരോ ഭക്തര്‍ക്കും അവരുടെ നാളിലും പേരിലും കളത്തില്‍ പൂജയില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9745260444. 
ദീപാവലിയോടനുബന്ധിച്ച് ദീപാരാധനയ്ക്ക് വിശേഷാല്‍ ദീപക്കാഴ്ചയും ഇന്ന് വൈകിട്ട്  ഒരുക്കുന്നുണ്ട്.




 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments