അറിയിപ്പ് 1: ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23-10-2025 തീയതി പാലായിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം...... പൊലീസിൻ്റെ വിശദമായ അറിയിപ്പ് ഇവിടെ വായിക്കാം
പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ GENERAL HOSPITAL JUNCTION ൽ നിന്നു പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.
തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പള്ളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.
പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ-സിവിൽസ്റ്റേഷൻ-ആർ.വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്.
ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക- വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര-അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.
അന്നേദിവസം കോട്ടയം പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം
പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഈ ദിവസങ്ങളിൽ റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിംങ്ങും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നു.
0 Comments