പാലായിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് തുടക്കമായി


പരിശുദ്ധിയുടെ പരിമളം തൂവുന്ന വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടിയുയർന്നു. കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.

രാവിലെ തന്നെ പള്ളിയിൽ നിന്നും മുത്തുക്കുടകളുടെ അകമ്പടിയോടെ വൈദികർ കോടിമരത്തിന്റെ സമീപത്തെത്തി കൊടിയും കൊടിമരവും ആശീർവദിച്ചു. 

പ്രാർത്ഥനകൾക്ക് ശേഷം കിഴതടിയൂർ പള്ളി വികാരി ഫാ. തോമസ് പുന്നത്താനത്ത്, സഹ വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ, പാസ്റ്ററൽ അസിസ്റ്റൻ്റ് റവ. ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി ഫാ. ഡോ. ജോസ് കാക്കല്ലിൽ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് തിരുന്നാൾ പതാക ഉയർത്തി. തുടർന്ന് റവ. ഫാ. ബിജു കുന്നക്കാട്ടിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും, നൊവേനയും നടന്നു.

12 മണിക്ക് റവ ഫാ. വിൻസെന്റ് മൂങ്ങാമാക്കലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, നൊവേനയും, ഉച്ചകഴിഞ്ഞ് 3 ന് വിശുദ്ധ കുർബാനയും നൊവേനയും, വൈകിട്ട് 5 ന് റവ. ഫാ. തോമസ് തയ്യിലിന്റെ കാർമ്മികത്വത്തിൽ കുർബാന. 6.30 ന് ആഘോഷമായ സുറിയാനി കുർബാനയും നൊവേനയും ദേവാലയത്തിൽ ജപമാലയും നടക്കും. 7 ന് വിശുദ്ധ കുർബാന.

കൊടി ഉയർത്തൽ ചടങ്ങിൽ കൈക്കാരന്മാരായ ടോമി കെ കെ കാട്ടൂപ്പാറയിൽ, കെ സി ജോസഫ് കൂനംകുന്നേൽ, ജോജി ജോർജ് പോന്നടംവാക്കൽ, ടോമി സെബാസ്റ്റ്യൻ ഞാവള്ളിമംഗലത്തിൽ, സോജൻ കല്ലറയ്ക്കൽ, ജോസുകുട്ടി പൂവേലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments