ആറുമാസം മുൻപ് വരെ പൊന്തക്കാടുകൾ നിറഞ്ഞും സാമൂഹ്യ വിരുദ്ധ ശല്യത്താലും മാലിന്യങ്ങൾ നിക്ഷേപിച്ചും പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി നിന്ന പ്രദേശമായിരുന്നു കിടങ്ങൂർ കട്ടച്ചിറ ചെക്ക് ഡാമിന്റെ ഇരുകരകളും . കിടങ്ങൂർ പഞ്ചായത്തിലെ 12, 13 വാർഡുകളിൽ പെട്ട ഇരു കരങ്ങളിലും മിനി പാർക്ക് സ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലപഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് മനോഹരതീരമായി ഈ പ്രദേശത്തുള്ളവർക്ക് ഏറെ സന്തോഷകരം ആയിട്ടുള്ള അവസ്ഥയിലേക്ക് മാറിയത്...
ഇരുവശങ്ങളിലും സ്റ്റീൽ വേലികൾ തീർത്ത് പ്രതലം ഇന്റർലോക്ക് വിരിച്ച് സ്റ്റീൽ പൈപ്പ് കൊണ്ടുള്ള ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും രണ്ട് സ്ഥലങ്ങളിലും ജില്ലപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ മിനി മാക്സ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. പതിമൂന്നാം വാർഡിന്റെ ഭാഗത്തെ പ്രവർത്തനങ്ങൾക്ക് പുഴയോരം റസിഡൻസ് അസോസിയേഷനും പന്ത്രണ്ടാം വാർഡിന്റെ ഭാഗത്തെ പ്രവർത്തനങ്ങൾക്ക് കൈരളി റസിഡൻസ് അസോസിയേഷനുമാണ് നേതൃത്വം നൽകിയത്.
കട്ടച്ചിറ ചെക്ക് ഡാം മിനി പാർക്കിന്റെ രണ്ടാംഘട്ടത്തിന്റെ സമർപ്പണം ജില്ലപഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ നിർവഹിച്ചു. ജില്ലപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ സ്ഥാപിച്ചിരിക്കുന്ന മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും നടത്തി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ എൻ ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫസർ ഡോക്ടർ മേഴ്സി ജോൺ, മുൻ പഞ്ചായത്ത് പ്രസിഡണ്ട്
തോമസ് മാളിയേക്കൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപലത സുരേഷ്, എൻഎസ്എസ് കരയോഗം പ്രസിഡണ്ട് എം ദിലീപ് തെക്കുംചേരി, കൈരളി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാധാ പ്രദീപ് കൂടാരപ്പള്ളി, സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പ്, ട്രഷറർ വേണുഗോപാൽ, സവിതകേദാരത്തിൽ, മോഹന ബാബു, ഗോപാല കൃഷ്ണൻ, മഹേഷ് മാവേലി മഠം, ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു...
0 Comments