ക്ഷേമ പെൻഷൻ വർധിപ്പിച്ചതിലും വനിതാ പെൻഷൻ പ്രഖ്യാപനം ഉൾപ്പെടെ വിവിധ മേഖലകളിലുള്ള സാധാരണ ജനവിഭാഗങ്ങളോടുള്ള കരുതലും പ്രഖ്യപിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമേകി നാടെങ്ങും ആഹ്ലാദപ്രകടനം. വനിതകൾ, വിദ്യാർഥി, യുവജന, കർഷക വിഭാഗങ്ങൾ സർക്കാർ ജീവനക്കാർ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നന്നവർക്കും ആനുകൂല്യങ്ങൾ വർധിപ്പിച്ച സർക്കാർ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
റബ്ബര്‍ താങ്ങുവില വർധനവും നെൽ സംഭരണവില വർധനയും നാട് അത്യാഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. സിപിഐ എം നേതൃത്വത്തിൽ പാലായിൽ പ്രകടനവും യോഗവും നടത്തിയ പ്രവർത്തകർ നഗരത്തിൽ പായസം വിതരണവും നടത്തി.
പാലാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി ജംങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗൺ ബസ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നാട്ടുകാർക്ക് പായസ വിതരണവും ഉണ്ടായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാർളിമാത്യു, വി ആർ രാജേഷ്, ലോക്കൽ സെക്രട്ടറി കെ അജി, ലോക്കൽ കമ്മിറ്റിയംഗം എം എസ് ശശിധരൻ എന്നിവർ സംസാരിച്ചു.
സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഐ എം നേതൃത്വത്തിൽ വെളിയന്നൂർ, കൊല്ലപ്പള്ളി എന്നിവിടങ്ങളിലും ആഹ്ലാദ പ്രകടനവും യോഗവും ഉണ്ടായി. വെളിയന്നൂരിൽ പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. പി ജെ വർഗീസ് അധ്യക്ഷനായി.
.jpeg)

.jpeg)



0 Comments