പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് സോമശേഖരന്‍ നായര്‍ ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു



പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് സോമശേഖരന്‍ നായര്‍ ദില്ലിയില്‍  ദുരൂഹസാഹചര്യത്തില്‍ മരിച്ചു

 കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ സോമശേഖരന്‍ നായര്‍ കെ.യു. (60) ദില്ലിയില്‍  ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോമശേഖരനെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. മരണത്തിൽ  ദുരൂഹത ആരോപിച്ചു ബന്ധുക്കൾ ഡൽഹി പൊലീസിൽ പരാതി നൽകാ പുന്നത്തുറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ). മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 12ന് മാടപ്പാട് ചന്തക്കവലയിലുള്ള സ്വവസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments