അരുണാപുരത്ത് നഗരസഭയിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി.
പാലാ നഗരസഭ ഇരുപത്തിരണ്ടാം വാർഡ് അരുണാപുരം കരേപ്പാറ അങ്കണവാടി ഇനി സ്മാർട്ട് അങ്കണവാടി: വാർഡുമെമ്പറും വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ ചെയർമാൻ തോമസ് പീറ്റർ നഗരസഭയിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി ഉത്ഘാടനം ചെയ്തു.
ഇൻ്ററാക്ടീവ് പാനൽ ഇലക്ട്രോണിക് ബോർഡ്, വാട്ടർ പ്യൂരിഫയർ, കമ്യൂണിറ്റി ഹാൾ, കളി സ്ഥലം തുടങ്ങി നിരവധി കാര്യങ്ങൾ ഉൾക്കൊളളിച്ചാണ് അങ്കണവാടി സ്മാർട്ടാക്കിയത്. യോഗത്തിൽ ക്ഷേമകാര്യ സമിതി ചെയർപേഴ്പൺ ബിന്ദു മനു, റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ, ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതികുമാർ, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര,
ജോസിൻ ബിനോ , ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, സിജി പ്രസാദ് നീനാ ചെറുവള്ളിൽ, അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ എ സിയാദ്, ബിജു പാലൂപ്പടവൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചു കൂട്ടുകാരി കുമാരി എസ്തേർ മരിയ ജോർജുകുട്ടി എടേട്ട് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.





0 Comments