പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാടിന് ഒരുക്കങ്ങള്‍ തുടങ്ങിയതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.... ഭക്തർ തിരുവാതിര കളി തങ്ങളുടെ വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത് .. .വീഡിയോ വാർത്തയോടൊപ്പം


പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര  ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാടിന് ഒരുക്കങ്ങള്‍ തുടങ്ങിയതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു....... ഭക്തർ തിരുവാതിര കളി തങ്ങളുടെ വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത് ...... ഇത്തവണ ഈ വഴിപാടിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ നവം . 10 -ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം


ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷമായ തിരുവാതിരകളി വഴിപാടിനും മത്സരത്തിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 10-ന് മുമ്പായി 9388797496, 9447309361 ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

വീഡിയോ ഇവിടെ കാണാം 👇👇👇


കേരളത്തിൽ  തിരുവാതിരകളി ഒരു വഴിപാടായി ഭക്തർ നേരിട്ട് സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകള്‍ സമര്‍പ്പിക്കുന്ന തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ടീമുകള്‍ എത്തിച്ചേരുന്നു. 

ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. മണ്ഡലസമാപന ഉത്സവ ഭാഗമായി ഡിസംബര്‍ 27 നാണ് തിരുവാതിരകളി വഴിപാട് നടത്തുന്നത്.  

കാവിന്‍പുറം ക്ഷേത്രത്തില്‍ ഉമാമഹേശ്വരന്‍മാരുടെ ഇഷ്ടവഴിപാടാണ് തിരുവാതിരകളി. വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 12222, 6666, 4444  എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍ വരകപ്പള്ളില്‍, സുരേഷ് ലക്ഷ്മിനിവാസ്, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. എട്ട് മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം.

തിരുവാതിരകളി വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങളൊക്കെ ദേവസ്വം ഏര്‍പ്പാടാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് വഴിപാടില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നത്. ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലി, നാടകം, ബാലെ, നാരായണീയ സദസ്സ്, സോപാനസംഗീതം, പ്രസാദമൂട്ട്, താലപ്രസാദ ഉണ്ണിയപ്പ വിതരണം എന്നിവയുമുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments