യൂത്ത് ഫ്രണ്ട് എം -ന്റെ നേതൃത്വത്തിൽ രാമപുരത്ത് അഖില കേരള വടംവലി മത്സരം നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... ഇതിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും രണ്ടര ലക്ഷത്തിൽ പരം രൂപ സമ്മാനം ഈ മത്സരത്തിലെ വിജയികൾക്ക് നൽകുമെന്നും സംഘാടകർ അറിയിച്ചു...... രാമപുരം പഞ്ചായത്ത് അധികാരികളുടെ അനുമതിയോടെ അല്ല രാമപുരം ബസ്റ്റാൻഡിൽ വടംവലി മത്സരത്തിന് പന്തലിട്ടതെന്ന് വാദം സത്യത്തിന് നിരക്കുന്നതല്ല എന്നും യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു....വീഡിയോ വാർത്തയോടൊപ്പം

യൂത്ത് ഫ്രണ്ട് എം -ന്റെ നേതൃത്വത്തിൽ രാമപുരത്ത് അഖില കേരള വടംവലി മത്സരം നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ  പത്രസമ്മേളനത്തിൽ അറിയിച്ചു...... ഇതിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും രണ്ടര ലക്ഷത്തിൽ പരം രൂപ സമ്മാനം ഈ മത്സരത്തിലെ  വിജയികൾക്ക് നൽകുമെന്നും  സംഘാടകർ അറിയിച്ചു...... രാമപുരം പഞ്ചായത്ത് അധികാരികളുടെ അനുമതിയോടെ അല്ല രാമപുരം ബസ്റ്റാൻഡിൽ വടംവലി മത്സരത്തിന് പന്തലിട്ടതെന്ന് വാദം സത്യത്തിന് നിരക്കുന്നതല്ല എന്നും യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പത്രസമ്മേളനത്തിൽ  പറഞ്ഞു....

യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ മണ്ഡലങ്ങളിലും ഏതെങ്കിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി രാമപുരം മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടത്തുന്ന വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായി അര ലക്ഷം രൂപായും ,മെഗാ സ്പോൺസറിംഗും നടത്തിയിരിക്കന്നത് ആഞ്ചലോ തോമസ് പുലിക്കാട്ടിൽ ( റാഫേൽ സിൽവർ വിംഗ്സ് ഗ്രൂപ്പ്)  രണ്ടാം സമ്മാനമായി മുപ്പതിനായിരം രൂപാ കേരളാ യൂത്ത് ഫ്രണ്ട് (എം) രാമപുരം മണ്ഡലം കമ്മിറ്റി സ്പോൺസർ ചെയ്യും .

വീഡിയോ ഇവിടെ കാണാം👇👇👇


മൂന്നാം സമ്മാനമായി ഇരുപതിനായിരം രൂപാ മൈക്കിൾ പ്ളാസ ഗ്രൂപ്പ് സ്പോൺസർ ചെയ്യും. നാലാം സമ്മാനമായ പതിനായിരം രൂപാ ക്രിയേറ്റീവ് ഇവൻസ് രാമപുരം സ്പോൺസർ ചെയ്യും. അഞ്ചാം സമ്മാനം 8000 രൂപാ എബി ബെന്നി തെരുവത്ത് ,ആറാം സമ്മാനം 8000 രൂപാ ചോലിക്കര ഏജൻസീസ് ,ഏഴാം സമ്മാനം 8000 രൂപ അരുൺ ബെന്നി വടക്കേടം ,എട്ടാം സമ്മാനം 8000 കേരളാ കോൺഗ്രസ് എം രാമപുരം മണ്ഡലം കമ്മിറ്റി ,ഒമ്പതാം സമ്മാനം 5000 രൂപാ കല്ലിടയിൽ ഇൻഷ്വറൻസ് ,പത്താം സമ്മാനം 5000 ചായക്കൂട്ടം കൂത്താട്ടുകുളം

 ,പതിനൊന്നാം സമ്മാനം 5000 രൂപാ ,എസ് ആൻഡ് ബി ഗ്രാനൈറ്റ്സ് രാമപുരം ,പന്ത്രണ്ടാം സമ്മാനം 5000 കളപ്പുരയ്ക്കൽ ട്രേഡേഴ്സ് ,പതിമൂന്നാം സമ്മാനം 5000 രൂപാ ജെറി തട്ടാ മറ്റത്തിൽ ,പതിനാലാം സമ്മാനം 5000 രൂപാ ,കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ രാമപുരം യൂണിറ്റ് ,പതിനഞ്ചാം സമ്മാനം 5000 രൂപാ അരുൺ ബെന്നി വടക്കേടം ,പതിനാറാം സമ്മാനം 5000 രൂപാ കളപ്പുരയ്ക്കൽ ട്രേഡേഴ്സ്. 16 സമ്മാനങ്ങളാണ് ആകെയുള്ളത് .ഇപ്പോൾ തന്നെ 45 ഓളം ടീമുകൾ രജിസ്റ്റർ ചെയ്തെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ,സുജയിൻ കളപ്പുരയ്ക്കൽ ( യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ സെക്രട്ടറി) അജോയ് തോമസ് എലുവാലുങ്കൽ (യൂത്ത് ഫ്രണ്ട് എം രാമപുരം മണ്ഡലം പ്രസിഡണ്ട്) ജിഷോ ചന്ദ്രൻ കുന്നേൽ ( യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്) അലൻ പീറ്റർ കല്ലിടയിൽ ( യൂത്ത് ഫ്രണ്ട് എം ഓഫീസ് ചാർജ് സെക്രട്ടറി രാമപുരം) അനൂപ് പള്ളിക്കുന്നേൽ (യൂത്ത്ഫ്രണ്ട് എം രാമപുരം മണ്ഡലം സെക്രട്ടറി) എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments