സഹകരണ പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾ സർക്കാർ നടപ്പിലാക്കണം
സഹകരണ പെൻഷൻ അടിയന്തരമായി പരിഷ്കരിക്കുകയും എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ DA പുനസ്ഥാപിക്കുകയും ചെയ്യണമെന്ന് കെ പി സി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
കെ കരുണാകരൻ മുഖ്യമന്ത്രിയും MV രാഘവൻ സഹകരണ മന്ത്രിയുമായിരുന്ന കാലത്ത് 1995ൽ സഹകരണ ജീവനക്കാർക്ക് സ്വാശ്രയ പെൻഷൻ പദ്ധതി നടപ്പിലാക്കിയത് . ശ്രീ സി എൻ ബാലകൃഷ്ണൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത് 9% DA ഉണ്ടായിരുന്നത് 2021ൽ എൽഡിഎഫ് സർക്കാർ നടത്തിയ പെൻഷൻ പരിഷ്കരണത്തിന്റെ പേരിൽ D. A പൂർണ്ണമായും നിർത്തലാക്കി.
തുടർന്ന് സംഘടന ഒട്ടേറെ സമരപരിപാടികളും നിയമനടപടികളും സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്ത ഉത്തരവ് അനുസരിച്ച് പെൻഷൻ പരിഷ്കരണത്തിന് ജുഡീഷ്യൽകമ്മിറ്റി റിപ്പോർട്ട് സമർഷിച്ചിട്ടും കാലമേറെയായിട്ടും തീരുമാനമെന്നും ഇതുവരെ ഉണ്ടായിട്ടില്ല.
നിർത്തലാക്കിയ DA പുന:സ്ഥാപിക്കുക,
മിനിമം പെൻഷൻ പതിനായിരം രൂപയാക്കുക,
സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷനും പരിഷ്കരിക്കുക.
സർക്കാർ ജീവനക്കാരുടെ പെൻഷൻ സമ്പ്രദായം സഹകരണ പെൻഷനിലും നടപ്പിലാക്കുക .75 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് സ്പെഷ്യൽ അലവൻസ് അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്.
സംസ്ഥാന പ്രസിഡൻറ് വി ആർ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എം വിൻസൻ്റ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡൻറ് അഡ്വ:എം ലിജു സംസ്ഥാന ജനറൽ സെക്രട്ടറി എൻ സ്വാമിനാഥൻ ,കെ ഷൺമുഖൻ , ചാൾസ് ആൻറണി. , ജോസ് പൂമല , കെ ഗോവിന്ദൻ MK ജോർജ്, സി.ഒ. ജേക്കബ്, ബിനു കാവുങ്കൽ 'ED സാബു, S വേലായുധൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചുഅശോകൻ കുറുങ്ങാപള്ളി, എം രാജു ,വി സുന്ദരൻ , ഡി വിശ്വനാഥൻ നായർ അരുവിക്കര ശശിധരൻ നായർ ആനാട് ഗോപകുമാർ എന്നിവർ നേതൃത്വം നൽകി





0 Comments