തൊടുപുഴ മങ്ങാട്ടുകവല മുനിസിപ്പല്‍ ബസ് സ്റ്റാൻഡിൽ ഇനി ബസ് കാത്ത് ‘ഇരിക്കാം’സിഎസ്ആർ ഫണ്ടുപയോഗിച്ച് ഫെഡറൽ ബാങ്ക് ബസ് സ്റ്റാൻഡിലേക്ക് ഇരിപ്പിടങ്ങൾ നൽകി. ബസ് സ്റ്റോപ് പുതിയ കെട്ടിടത്തിനു മുൻപിലേക്ക് മാറ്റിയതോടെയാണ് ഇരിപ്പിടങ്ങളില്ലാതായത്. വണ്ണപ്പുറം, ചേലച്ചുവട്, ഉടുമ്പന്നൂർ, പൂമാല, പെരുമ്പിള്ളിച്ചിറ, ആനക്കയം തുടങ്ങിയ റൂട്ടുകളിലെ യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.
ഇന്നലെ മങ്ങാട്ടുകവല ബസ് ടെർമിനലിൽ നടന്ന ചടങ്ങിലാണ് ഫെഡറൽ ബാങ്ക് തൊടുപുഴ റീജനൽ ഹെഡ് ജെബിൻ കെ.ജോസ് ഇരിപ്പിടങ്ങൾ നഗരസഭാധ്യക്ഷൻ കെ.ദീപക്കിന് കൈമാറിയത്. ടൗൺ ശാഖാ മാനേജർമാർ, നഗരസഭാ അസി. സെക്രട്ടറി കെ.ഷാജി, നഗരസഭാ മുൻ ചെയർമാൻ എ.എം.ഹാരിസ്, സ്ഥിരസമിതി അധ്യക്ഷൻ സനു കൃഷ്ണൻ, കൗൺസിലർ ജോസഫ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.




0 Comments