പത്മശ്രീ ഡോ. എം കൃഷ്ണൻ നായർ പുരസ്കാരം പ്രൊഫ. ജികെ രഥിന്


  പ്രശസ്ത കാൻസർ രോഗ വിദഗ്ധനും തിരുവനന്തപുരം ഓങ്കോളജി ക്ലബിൻ്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന പത്മശ്രീ ഡോ. എം കൃഷ്ണൻ നായരുടെ സ്മരണാർത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരം പ്രൊഫ. ജികെ രഥിന്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ന്യൂഡൽഹിയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മേധാവിയും റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൻ്റെ തലവനും


 കാൻസർ രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമാണ് പ്രൊഫ. ജികെ രഥ്. പ്രൊഫ. ജികെ രഥിൻ്റെ സംഭാവനകൾ ക്ലിനിക്കൽ പ്രാക്ടീസിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ജീവിതം തന്നെ കാൻസർ രോഗ പരിചരണത്തിനായി സമർപ്പിച്ചിരിക്കുന്ന പ്രൊഫ. ജികെ രഥ് അക്കാദമിക്, പ്രൊഫഷണൽ സംഘടനകളിൽ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 


തൻ്റെ ശ്രമങ്ങളിലൂടെ, ഇന്ത്യയിലെ കാൻസർ ചികിത്സയുടെയും ഗവേഷണത്തിൻ്റെയും മാർഗരേഖ രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. കാൻസർ രോഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് വേണ്ടിയുള്ള ഗവേഷണം, തുടർവിദ്യാഭ്യാസം എന്നിവയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിലും പ്രൊഫ. ജികെ രഥ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments