കേരളീയം പുരസ്‌കാരത്തിന് സാഹിത്യകാരിയും കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ സിജിത അനില്‍ അര്‍ഹയായി.
മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പുരസ്‌കാരം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയില്‍ നിന്നും സിജിത അനില്‍ ഏറ്റുവാങ്ങും.
കവിയും ഹൊറര്‍-മാന്ത്രിക നോവലിസ്റ്റുമായ സിജിത അനില്‍ തടി വ്യാപാരിയായ പാലാ ഇടമറ്റം ഞൊണ്ടിമാക്കല്‍ അനില്‍ ജോസിന്റെ ഭാര്യയാണ്. പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മക്കള്‍: ആദിത്യ, അനവദ്യ, ആരാധ്യ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments