പരുമല പെരുന്നാൾ : പ്രധാന പെരുന്നാൾ ഇന്നും നാളെയും

 പരുമല പള്ളിയിൽ ഇന്ന് 3ന് തീർഥാടന വാരാഘോഷ സമാപനവും തീർഥാടക സംഗമവും നടക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ.യൂഹാനോൻ മാർ ക്രിസോ സ്‌റ്റമോസ് അധ്യക്ഷത വഹി ക്കും. പരിസ്‌ഥിതി സാമൂഹിക പ്രവർത്തക മേധ പട്‌കർ മുഖ്യസന്ദേശം നൽകും. 

 വൈകിട്ട് 6ന് പെരുന്നാൾ സന്ധ്യാ നമസ്കാരം. 8ന് ശ്ലൈഹിക വാഴ്വ്,  8.15ന് ആയിരങ്ങൾ പങ്കെടുക്കുന്ന റാസ.   പെരുന്നാൾ ദിനമായ നാളെ കുർബാനയ്ക്ക് പുലർച്ചെ 3ന് ഏബ്രഹാം മാർ സ്തേഫാനോസും 6.15ന് ഡോ.യാക്കോബ് മാർ ഐറേനിയസും കാർമികത്വം വഹിക്കും. 8.30ന് കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10.30ന് ശ്ലൈഹിക വാഴ്വ്, 11.30 ന് നേർച്ച സദ്യ, 12ന് എംജിഒസി എസ്എം സമ്മേളനം, 2ന് റാസ, 3ന് കൊടിയിറക്ക്. 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments