അന്തീനാട് ഗവൺമെൻറ് യു.പി സ്കൂൾ പ്രവേശന കവാടവും, സംരക്ഷണഭിത്തിയും ഉദ്ഘാടനം നാളെ (തിങ്കൾ)



അന്തീനാട് ഗവൺമെൻറ് യു.പി സ്കൂൾ പ്രവേശന കവാടവും, സംരക്ഷണഭിത്തിയും ഉദ്ഘാടനംനാളെ  (തിങ്കൾ) 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ ഗ്രാമപഞ്ചായത്തിലെ അന്തീനാട് ഗവൺമെൻറ് യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനംനാളെ   (തിങ്കൾ) നടത്തപ്പെടും.

 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സംസ്ഥാന ഗവൺമെൻറ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപയിൽ പുതിയ കെട്ടിടവുംസ്കൂളിന് നിർമ്മിക്കുന്നുണ്ട്. പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം നാളെ   വൈകുന്നേരം 3.30 ന് ജോസ് കെ മാണി എം.പി നിർവഹിക്കും. 

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ പി.ടി.എ പ്രസിഡൻറ് ശിശിവദാസ് വി. എം , ഹെഡ്മാസ്റ്റർ ജയ്സൺ കെ ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments