സ്‌നേഹദീപം കേരളമാകെ മാതൃകയാക്കാവുന്ന പദ്ധതി: മാണി സി. കാപ്പന്‍ എം.എല്‍.എ.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളമാകെ മാതൃകയാക്കാവുന്ന കാരുണ്യപ്രവര്‍ത്തിയാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ട ഭവനരഹിതരെ കണ്ടെത്തി കൂട്ടായ്മയിലൂടെ മനോഹരമായ കൊച്ചുവീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന സ്‌നേഹദീപം പദ്ധതി നാടിനാകെ അഭിമാനമാണെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.
മറ്റൊരു ജനപ്രതിനിധിയും ചെയ്യാത്ത വിധത്തിലുള്ള സല്‍പ്രവര്‍ത്തികളും കാരുണ്യപ്രവര്‍ത്തനങ്ങളും നടത്തി ജനമനസ്സുകളില്‍ സ്ഥാനമുള്ളതുകൊണ്ടാണ് മൂന്നു പതിറ്റാണ്ടായി ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സാധിക്കുന്നതെന്നും മാണി സി. കാപ്പന്‍ അഭിപ്രായപ്പെട്ടു. സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 63-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മാണി സി. കാപ്പന്‍. എന്‍.ബി. ശശിധരന്‍ നായര്‍ നെല്ലാലയില്‍ സംഭാവന നല്കിയ 5 സെന്റ് സ്ഥലത്താണ് സ്‌നേഹദീപത്തിലെ അറുപത്തിമൂന്നാമത്തേതും മീനച്ചില്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്നതുമായ നാലാമത്തേതുമായ വീടിന്റെ നിര്‍മ്മാണം നടത്തുന്നത്.
യോഗത്തില്‍ മീനച്ചില്‍ സ്‌നേഹദീപം പ്രസിഡന്റ് ഷിബു പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അമ്പിളി ജി., ജിന്‍സി അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി എം.എസ്. പഞ്ചായത്ത് മെമ്പര്‍മാരായ ആശാ സന്തോഷ്, പ്രിന്‍സ് ഓടയ്ക്കല്‍, ബിന്‍സി ജോബി, ഷൈനി തോമസ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനം, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ബെന്നി ഗണപതിപ്ലാക്കല്‍, എന്‍.ബി. ശശിധരന്‍ നായര്‍ നെല്ലാലയില്‍, സന്തോഷ് കാപ്പില്‍, എം. ജോസഫ് മുത്തുമല, ഷാജി വെള്ളാപ്പാട്ട്, ഷിജോ കുന്നത്തുപുരയിടം എന്നിവര്‍ പ്രസംഗിച്ചു.





0 Comments