മേവ ട സുഭാഷ് ഗ്രന്ഥശാല പ്ലാറ്റിനം ജ്ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം നടത്തി.
മേവട സുഭാഷ് ഗ്രന്ഥശാല പ്ലാറ്റിനം ജ്ജൂബിലി ആഘോഷങ്ങളുടെഉൽഘാടനം നടത്തി. 1950 ഏപ്രിൽ 27ാം തിയതിയാണ് 500 ഓളം പുസ്തകങ്ങളുമായി ഈ ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചതു്. ജീവിച്ചിരിക്കുന്നവരും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ മഹത്തുക്കളുടെ ശ്രമഫലമായി നാടിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന സുഭാഷ് ഗ്രന്ഥശാല 16,000പുസ്തകങ്ങളും വിവിധ തുറകളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി കോട്ടയം ജില്ലയിലെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയായി മാറുവാൻ സാധിച്ചിട്ടുണ്ട്.
ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജ്ജൂബിലിയുടെ ഭാഗമായി 75 പരിപാടികൾ സംഘടിപ്പിക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിട്ടുള്ളത്. പ്ലാറ്റിനം ജ്ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉൽഘാടനം ബഹു.കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ R. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു. കെ.ജോർജ് ആമുഖ പ്രസംഗം നടത്തി.
പ്ലാറ്റിനം ജ്ജൂബിലിയുടെ ഭാഗമായി നടത്തുന്ന പ്രതിമാസ പരിപാടികളുടെ ഉൽഘാടനം ളാലം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് നിർവഹിച്ചു. മെംബർഷിപ്പ് കാംപെയിൻ ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ലീലാമ്മ ബി ജ്ജു നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, ഗ്രാമപഞ്ചായത്തംഗം മഞ്ജു ദിലീപ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജന: കൺവീനർ T.c. ശ്രീകുമാർ സ്വാഗതവുംലൈബ്രറി സെക്രട്ടറി പി.റ്റി.തോമസ് നന്ദിയും രേഖപ്പെടുത്തി. ലൈബ്രറി ഭാരവാഹികളായ സാബു. V.D, പ്രൊ. റോസിലിന്റ് ജോർജ്, പ്രസന്നകുമാരി.C.T, N A എബ്രാഹം,അനിൽകുമാർ. K.K, ബിനു.വി.ടി,അശ്വതി. ജെ,എൽ സി ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





0 Comments