ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റും കെപിഎംഎസ് നേതാവുമായിരുന്ന വൈക്കം ഉല്ലല കണ്ണംപറമ്പ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍(76) അന്തരിച്ചു.
ബിഡിജെഎസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ശബരിമല കര്‍മ്മ സമിതി ദേശീയ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വൈക്കം നിയോജകമണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്നു.
1949 മാര്‍ച്ച് എട്ടിന് വടയാര്‍ നെടിയടിയില്‍ കറുത്തകുഞ്ഞിന്റെയും കുട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം വൈക്കം ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നാട്ടകം ഗവ. പോളിടെക്നിക്ക്, ചെന്നൈ ടിടിഐ എന്നിവിടങ്ങളില്‍ നിന്നും ഉന്നത ബിരുദവും കരസ്ഥമാക്കി.
സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 11 വര്‍ഷക്കാലം റിപ്പബ്ലിക്ക് ഓഫ് ബോട്സ്വാനയിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടിവിപുരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ച പരേതയായ എം.കെ. രുഗ്മിണിയാണ് ഭാര്യ. മക്കള്‍: എന്‍.എന്‍. ഗിരീഷ്‌കുമാര്‍, രോഷ്മി നീലകണ്ഠന്‍. മരുമകള്‍: സീന.





0 Comments