കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി എ വർധനവ് …



കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡിഎ (ക്ഷാമബത്ത), ഡിആർ എന്നിവ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 7 ശതമാനം വർധനവാണ് ഇതിലൂടെ ലഭ്യമാകുക. 

ശമ്പള പരിഷ്കരണത്തിന്റെ തുടർച്ചയായി നടപ്പിലാക്കുന്ന ഈ ആനുകൂല്യത്തിനായി 10 കോടി രൂപ അധിക സഹായമായി അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2022 ജനുവരി മുതലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് നിലവിൽ ഈ പരിഷ്കരണം നടപ്പിലാക്കുന്നത്. 


ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് കെഎസ്ആർടിസിക്കായി സർക്കാർ കൈമാറിയത്. ബജറ്റിൽ വകയിരുത്തിയ 1,035 കോടിക്ക് പുറമെ 539 കോടി രൂപ അധിക സഹായമായും നൽകിയിട്ടുണ്ട്. പുതിയ ബസ്സുകൾ വാങ്ങുന്നതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി 135 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായുള്ള സർക്കാരിന്റെ ഇടപെടലായാണ് ഈ നടപടിയെ വിലയിരുത്തുന്നത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments