കൊട്ടാരമറ്റത്തെ കടയിൽ ജീവനക്കാരനു മർദ്ദനമേറ്റ സംഭവം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി.

 


കൊട്ടാരമറ്റത്തെ കടയിൽ ജീവനക്കാരനു  മർദ്ദനമേറ്റ സംഭവം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി.

കഴിഞ്ഞദിവസം പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ മദ്യപിച്ചെത്തി കടയിലെ ജീവനക്കാരനോട് അസഭ്യം പറയുകയും കടയിൽ നിന്ന് വലിച്ചിറക്കി  മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 

ഇത്തരം സംഭവങ്ങളിൽ പോലീസും അധികാരികളും കുറെക്കൂടെ ജാഗ്രത പാലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിച്ചു വ്യാപാരസ്ഥാപനങ്ങളിൽ പ്രശ്നമുണ്ടാക്കുന്നത് നിയന്ത്രിക്കേണ്ടത് അധികാരികളാണ്. 

ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സംഘടനയുടെ ഭാഗത്തു നിന്നും ശക്തമായ നടപടികളുമായി മുൻപോട്ട് പോകുമെന്ന് പ്രസിഡന്റ് വക്കച്ചൻ മാറ്റത്തിൽ  അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ വക്കച്ചൻ മറ്റത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിസി ജോസഫ്, ട്രഷറര്‍ ജോസ് ചെറുവള്ളിൽ, P.R.O ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്,യൂത്ത് വിംഗ് പ്രസിഡന്റ്‌ ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ് എന്നിവർ പ്രസംഗിച്ചു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments