കാവുംകുഴി - കവറുമുണ്ട റോഡ് നിർമ്മാണം ആരംഭിച്ചു.

കാവുംകുഴി - കവറുമുണ്ട റോഡ് നിർമ്മാണം ആരംഭിച്ചു.

  ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കാവുംകുഴി -കവറുമുണ്ട റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് റോഡിന് സംരക്ഷണഭിത്തിയും  കോൺക്രീറ്റിംഗു ആണ് നടത്തുന്നത്.

 റോഡിൻറെ വീതി കുറവുമൂലം അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് സൈഡ് ഭിത്തി നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 

പഞ്ചായത്ത് മെമ്പർ ലിൻ്റൺ ജോസഫ് അധ്യക്ഷത വഹിച്ചു.ഫ്രാൻസിസ് മൈലാടൂർ,ഗോപി വള്ളി കാട്ട്, സിബി വാതല്ലൂർ,മിനി പ്രസാദ് ,അപ്പു മുളയ്ക്കൽ മായ വാതല്ലൂർതുടങ്ങിയവർ പ്രസംഗിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments