സാഹിത്യ ഇനങ്ങളിൽ കൈരളിത്തിളക്കം....കോട്ടയം ജില്ലാ കാലോത്സവത്തിൽ പാലാ കൈരളിശ്ളോകരംഗത്തിലെ കുട്ടികളുടെവിജയത്തിളക്കം.
കോട്ടയം ജില്ലാകലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മലയാളം പദ്യംചൊല്ലലിനും അക്ഷരശ്ളോകത്തിനും ഒന്നാംസ്ഥാനവും എ ഗ്രേഡും വയലിനിൽ എ ഗ്രേഡും നേടി ദേവ്കൃഷ്ണ താരമായി.യു.പി വിഭാഗം അക്ഷരശ്ളോകത്തിന് ശ്രീറാം വി നായർ എ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം അക്ഷരശ്ളോകമത്സരത്തിന് അമൃതവർഷിണിക്ക് ഒന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചു.ഹൈസ്കൂൾ വിഭാഗം സംസ്കൃത അക്ഷരശ്ളോകമത്സരത്തിൽ ബി.ലക്ഷ്മൺ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി.മലപ്പുറത്ത് ഹൈസ്കൂൾ വിഭാഗം സംസ്കൃതം പദ്യംചൊല്ലലിനും കാവ്യകേളിക്കും ഒന്നാംസ്ഥാനവും എ ഗ്രേഡും അക്ഷരശ്ളോകത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡുമായി പവിത്ര വിശാൽ ശ്രദ്ധ നേടി
.പത്തനംതിട്ട ജില്ലാകലോത്സവത്തിന് യു.പി.വിഭാഗം അക്ഷരശ്ളോകത്തിന് അതുൽ അരുൺ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.കെ.എൻ വിശ്വനാഥൻനായർ സ്ഥാപകാചാര്യനായ പാലാ കൈരളിശ്ളോകരംഗത്തിൽ അക്ഷരശ്ളോകം,കാവ്യകേളി,
കവിത എന്നിങ്ങനെ ഭാഷാപരിശീലനത്തിനുള്ള ഇടമൊരുങ്ങുന്നു.
അദ്ദേഹത്തിന്റെ ശിഷ്യരാണ് ഇപ്പോൾ ക്ളാസ്സുകൾ നയിക്കുന്നത്.കെ.എൻ ജയചന്ദ്രൻ പ്രസിഡന്റും കവയിത്രി ആര്യാംബിക സെക്രട്ടറിയുമായി പ്രവർത്തിച്ചുപോരുന്ന കൈരളിക്ക് നേട്ടങ്ങളുടെ കൊയ്ത്തുകാലമായിരുന്നു ഈ കലോത്സവകാലം.





0 Comments